Mohanlal Rejected 'This' Story And Become A Superhit <br /> <br />നമ്മുടെ പല താരങ്ങള്‍ക്കും നഷ്ടപ്പെടുത്തി കളഞ്ഞ കഥാപാത്രങ്ങളെയും സിനിമകളെയും കുറിച്ച് ഒരുപാട് പറയാനുണ്ടാകും. അത്തരത്തില്‍ നമ്മുടെ സൂപ്പര്‍താരം മോഹന്‍ലാല്‍ നഷ്ടപ്പെടുത്തി കളഞ്ഞ ഒരു സിനിമയുണ്ട്. ഗൗതം വാസുദേവ് മേനോന്‍ എന്ന മലയാളികള്‍ക്കും പ്രിയങ്കരനായ ഗൗതം മേനോന്റെ ചിത്രമാണ് മോഹന്‍ലാലില്‍ നിന്നും കമല്‍ഹാസനിലേക്ക് എത്തിയത്. കമല്‍ഹാസനെ നായകനാക്കി വേട്ടയാട് വിളയാട് എന്ന ചിത്രം തമിഴിലാണ് പുറത്ത് വന്നത്. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി മലയാളത്തില്‍ ഒരുക്കാനായിരുന്നു ഗൗതം മേനോന്‍ പദ്ധതിയിട്ടിരുന്നത്. 2006ലായിരുന്നു വേട്ടയാട് വിളയാട് പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ഗൗതം മേനോന്‍ മോഹന്‍ലാലിനോട് കഥ പറഞ്ഞു. പൂര്‍ണമായ തിരക്കഥയുമായി എത്താനായിരുന്നു മോഹന്‍ലാല്‍ അദ്ദേഹത്തോട് പറഞ്ഞത്. എന്നാല്‍ അപ്രിതീക്ഷിതമായ ട്വിസ്റ്റുകളായിരുന്നു പിന്നീട് നടന്നത്. ഇതിനിടെ കമല്‍ഹാസനെ കണ്ട് കഥ പറയാനുള്ള അവസരം ഗൗതം മേനോന് ലഭിച്ചു. പച്ചക്കിളി മുത്തച്ചരം എന്ന ചിത്രത്തിന്റെ കഥയായിരുന്നു അദ്ദേഹം ആദ്യം പറഞ്ഞത്. കമലിന് ആ കഥ അത്രയ്ക്കങ്ങ് ബോധിച്ചില്ല.